വിശുദ്ധ ഖുര്ആന് » മലയാളം » സൂറ ഖരിഅ
പുസ്തകങ്ങള്
- മഖ്ബറകളെ മസ്ജിദുകളാക്കുന്നവര്ക്കൊരു താക്കീത്അല്ലാഹുവിനെ ആരാധിക്കാനുള്ള ഭവനങ്ങള് അവന്റെ മസ്ജിദുകളാണ്. എന്നാല് മഹാന്മാരുടെ ഖബറിടങ്ങളെ ആരാധനാ കേന്ദ്രങ്ങളും പ്രാര്ഥനാ മന്ദിരങ്ങളുമാക്കുന്ന ആളുകള് വിശ്വാസികള്ക്കിടയില് ധാരാളമുണ്ട്. വിശുദ്ധ ഇസ്ലാം നിശിതമായി താക്കീതു ചെയ്ത കാര്യമാണ് ഖബറിടങ്ങള് ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റരുത് എന്നത്. പ്രസ്തുത വിഷയത്തില്, സമൃദ്ധമായി രേഖകള് ഉദ്ധരിച്ചു കൊണ്ടുള്ള മൂല്യവത്തായ കൃതിയാണ് നിങ്ങള് വായിക്കാനിരിക്കുന്നത്.
എഴുതിയത് : മുഹമ്മദ് നാസറുദ്ദീന് അല് അല്ബാനി
പരിശോധകര് : മുഹമ്മദ് കബീര് സലഫി
പരിഭാഷകര് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/333905
- ഹജ്ജ്, ഉംറകഅബാലയത്തില് ചെന്ന് ഹജ്ജിനും ഉംറക്കും ഉദ്ദ്യേശിക്കുന്ന ഏതൊരാളും പ്രസ്തുത ആരാധനാ കര്മ്മങ്ങളിലെ പ്രവാചക സുന്നത്ത് പ്രാധാന്യത്തോടെ പഠിച്ചിരിക്കേണ്ടതാണ്. ഈ കൃതി ഹജ്ജിനെ സംബന്ധിച്ചും ഉംറയെ സംബന്ധിച്ചും കൃത്യമായ അവബോധം നല്കു്ന്ന ഒന്നാണ്. ഈ ഗ്രന്ഥം നിങ്ങള്ക്കൊരു ഗൈഡായി വര്ത്തിക്കും എന്ന കാര്യത്തില് സംശയമില്ല.
എഴുതിയത് : മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന്
പരിഭാഷകര് : മുഹ്’യുദ്ദീന് തരിയോട്
പ്രസാധകര് : ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - ഒനൈസ
Source : http://www.islamhouse.com/p/327146
- ഹജ്ജ്, ഉംറ, സിയാറത്ത്ഹജജ്, ഉംറ, മദീന സന്ദര്ശനം എന്നീ വിഷയങ്ങള് വിശദമായി പ്രതിപാദിക്കുന്നു
എഴുതിയത് : അബ്ദുല് അസീസ് ബിന് അബ്ദുല്ലാഹ് ബിന് ബാസ്
പരിശോധകര് : മുഹമ്മദ് കുട്ടി അബൂബക്കര്
പരിഭാഷകര് : മുഹ്’യുദ്ദീന് മുഹമ്മദ് അല്കാത്തിബ് ഉമരി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/61986
- 'അല്ലാഹുവിന്നായി ചരിത്രത്തിന്നായി'ഇസ്ലാമിനേയും അഹ്'ലുസ്സുന്നത്തിനേയും വികൃതമാക്കാനുള്ള ശീഈ പരിശ്രമങ്ങളുടെ നിഗൂഢ മുഖം ശിയാക്കളുടെ പ്രമാണങ്ങളനുസരിച്ച് കൊണ്ട് തന്നെ അനാവരണം ചെയ്യാന് ഗ്രന്ഥകര്ത്താവ് ശ്രദ്ധിച്ചിട്ടുണ്ട്. ശീഈ കൃതികളിലെ വിശ്വാസ വൈകൃതങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളിലെ നിര്ണായക സന്ദര്ഭങ്ങളിലൂടെയും കടന്നുപോകുന്ന മൂസവി വായനക്കാരോട് നേരിട്ട് സംസാരിക്കുന്ന ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. തന്റെ സഹപാഠികളും സഹപ്രവര്ത്തകനുമായിരുന്ന ശീഈ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെയാണ് ഈ രചനയെന്ന് വ്യക്തമാകും. യഥാര്ത്ഥത്തില് ഇമാമുമാരായി ശിയാക്കള് പരിചയപ്പെടുത്തുന്നവര് അവരിലേക്ക് ചാര്ത്തപ്പെട്ട നികൃഷ്ടമായ വിശ്വാസാചാരങ്ങളില് നിന്ന് പരിശുദ്ധരാണെന്ന് തെളിയിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.
എഴുതിയത് : ഹുസൈന് അല് മൂസവീ
Source : http://www.islamhouse.com/p/190565
- പ്രായശ്ചിത്തങ്ങള് (അഹ്കാമുല് കഫ്ഫാറാത്ത്)വിശ്വാസികളില് സംഭവിക്കാവുന്ന പിഴവുകള്ക്ക് പരിഹാരമായി അല്ലാഹു അവര്ക്ക് കനിഞ്ഞരുളിയതാണ് പ്രായശ്ചിത്തം. അതുമുഖേന അവന്റെ പിഴവുകള് മായ്ച് ആത്മാവിനെ ശുദ്ധിയാക്കി സംസ്കരിച്ചെടുക്കുന്നു. ഇസ്ലാമില് പ്രായശ്ചിത്തങ്ങള് നിര്ബ്ബവന്ധമാവുന്ന അവസ്ഥകളെക്കുറിച്ചും ഓരോ അവസ്ഥകളിലും എന്തൊക്കെ പ്രായശ്ചിത്തങ്ങളാണു നിര്ബ്ബ്ന്ധമാവുന്നതെന്നും വിശദമാക്കുന്ന പുസ്തകം.
എഴുതിയത് : ഹംസ ജമാലി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
Source : http://www.islamhouse.com/p/269418