മലയാളം

സൂറ ബലദ് - छंद संख्या 20
لَا أُقْسِمُ بِهَٰذَا الْبَلَدِ ( 1 ) ബലദ് - Ayaa 1
ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
وَأَنتَ حِلٌّ بِهَٰذَا الْبَلَدِ ( 2 ) ബലദ് - Ayaa 2
നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.
وَوَالِدٍ وَمَا وَلَدَ ( 3 ) ബലദ് - Ayaa 3
ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം.
لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ ( 4 ) ബലദ് - Ayaa 4
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.
أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ ( 5 ) ബലദ് - Ayaa 5
അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണേ്ടാ?
يَقُولُ أَهْلَكْتُ مَالًا لُّبَدًا ( 6 ) ബലദ് - Ayaa 6
അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്‌.
أَيَحْسَبُ أَن لَّمْ يَرَهُ أَحَدٌ ( 7 ) ബലദ് - Ayaa 7
അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്‌?
أَلَمْ نَجْعَل لَّهُ عَيْنَيْنِ ( 8 ) ബലദ് - Ayaa 8
അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?
وَلِسَانًا وَشَفَتَيْنِ ( 9 ) ബലദ് - Ayaa 9
ഒരു നാവും രണ്ടു ചുണ്ടുകളും
وَهَدَيْنَاهُ النَّجْدَيْنِ ( 10 ) ബലദ് - Ayaa 10
തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.
فَلَا اقْتَحَمَ الْعَقَبَةَ ( 11 ) ബലദ് - Ayaa 11
എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല.
وَمَا أَدْرَاكَ مَا الْعَقَبَةُ ( 12 ) ബലദ് - Ayaa 12
ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?
فَكُّ رَقَبَةٍ ( 13 ) ബലദ് - Ayaa 13
ഒരു അടിമയെ മോചിപ്പിക്കുക.
أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ ( 14 ) ബലദ് - Ayaa 14
അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.
يَتِيمًا ذَا مَقْرَبَةٍ ( 15 ) ബലദ് - Ayaa 15
കുടുംബബന്ധമുള്ള അനാഥയ്ക്ക്‌
أَوْ مِسْكِينًا ذَا مَتْرَبَةٍ ( 16 ) ബലദ് - Ayaa 16
അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്‌
ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ ( 17 ) ബലദ് - Ayaa 17
പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.
أُولَٰئِكَ أَصْحَابُ الْمَيْمَنَةِ ( 18 ) ബലദ് - Ayaa 18
അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.
وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ ( 19 ) ബലദ് - Ayaa 19
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍.
عَلَيْهِمْ نَارٌ مُّؤْصَدَةٌ ( 20 ) ബലദ് - Ayaa 20
അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്‌.

പുസ്തകങ്ങള്

  • അല്ലാഹുപ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്‍ക്കിടയില്‍ വിഭിന്നമാണ്‌. വിശുദ്ധ ഖുര്‍ആനാണ്‌ യഥാര്‍ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്‌. കേവലം ഒരു ശക്തിയോ, നിര്‍ഗുണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്‌. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്‍ ആര്യധ്യനുമാണ്‌ അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്‍ നല്‍കുന്ന കനപ്പെട്ട കൃതിയാണ്‌ നിങ്ങള്‍ വായിക്കാനിരിക്കുന്നത്‌. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്‍ക്കു മുഴുവന്‍ ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്‍ നിങ്ങള്‍ക്കു കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില്‍ സംശയമില്ല.

    എഴുതിയത് : മുഹമ്മദ് ഉഥ്മാന്‍

    പരിശോധകര് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/334718

    Download :അല്ലാഹു

  • അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅ:അല്ലാഹുവിന്റെ ഏകത്വത്തേയും, അവന്റെ നാമവിശേഷണങ്ങളേയും, മലക്കുകളേയും, വേദഗ്രന്ഥങ്ങളേയും പ്രവാചകന്മാലരേയും, അന്ത്യനാളിനേയും, നന്മയും തിന്മയുമടങ്ങുന്ന വിധിയേയും സംബന്ധിച്ചുള്ള അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസം പൂര്ണ്ണഹമായും ഉള്ക്കൊിണ്ടിട്ടുള്ള സരളമായ കൃതിയാണ്‌ ഇത്‌. ഒരു സത്യവിശ്വാസി നിര്ബുന്ധമായും മനസ്സിലാക്കിയിരിക്കേണ്ട വിശ്വാസപരമായ എല്ലാ വിഷയങ്ങളും ഇതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌. വിശ്വാസപരമായി മുഅ്മിനിന്ന് ഉണ്ടായിത്തീരുന്ന നേട്ടങ്ങളെ സംബന്ധിച്ചും ഈ കൃതി സംസാരിക്കുന്നു.

    എഴുതിയത് : മുഹമ്മദ്‌ ബിന്‍ സ്വാലിഹ്‌ അല്‍-ഉതൈമീന്‍

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പരിഭാഷകര് : അബ്ദുല്‍ ലതീഫ്‌ സുല്ലമി

    Source : http://www.islamhouse.com/p/313790

    Download :അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅ:അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅ:

  • ഹജ്ജ്‌, ഉംറ, സിയാറത്ത്‌വിശുദ്ധ ആരാധനാ കര്മ്മങ്ങളായ ഹജ്ജ് ഉംറ എന്നിവയെ സംബന്ധിച്ചും മസ്ജിദുന്നബവി സന്ദര്ശന നിയമങ്ങളെ സംബന്ധിച്ചും കൃത്യമായും സരളമായും വിശദീകരിക്കുന്ന ലഘു കൃതിയാണ് ഇത്. യാത്രാ മര്യാദകള് മുതല്, ഹജ്ജ്, ഉംറ കര്മ്മങ്ങളിലെ നിബന്ധനകളും നിയമങ്ങളും വരെ ഇതില് വിശദീകരിക്കപ്പെടുന്നുണ്ട്. പ്രവാചകന്റെ സുന്നത്തനുസരിച്ച് പ്രസ്തുത ആരാധനകള് നിര് വഹിക്കാന് താത്പര്യം കാണിക്കുന്ന ഏതൊരാള്ക്കും ഈ കൃതി ഉപകാരപ്പെടുമെന്ന കാര്യത്തില് സംശയമില്ല.

    എഴുതിയത് : മുഹമ്മദ്‌ ബിന്‍ സ്വാലിഹ്‌ അല്‍-ഉതൈമീന്‍

    പരിശോധകര് : അബ്ദുല്‍ ലതീഫ്‌ സുല്ലമി

    പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/326721

    Download :ഹജ്ജ്‌, ഉംറ, സിയാറത്ത്‌ഹജ്ജ്‌, ഉംറ, സിയാറത്ത്‌

  • പൗരാണിക ചരിത്രത്തിലേക്ക്‌ ഖുറാന്‍ നല്‍കുന്ന വെളിച്ചംഖുര്‍ആന്‍ ഒരു ചരിത്ര ഗ്രന്ഥമല്ലെങ്കിലും ഖുര്‍ആനില്‍ അനേകം ചരിത്ര പരാമര്‍ശങ്ങള്‍ പരാമര്ശിക്കുന്നുണ്ട്‌, വിവിധ നാഗരികതകളുടെ നാശകാരണങ്ങള്‍ എന്ത്‌ കൊണ്ടായിരുന്നു ?? ചരിത്ര ഗവേശകന്മാരെ ഖുര്‍ആനിലേക്ക്‌ ക്ഷണിക്കുന്ന ഖുര്‍ആനിന്റെ ചരിത്ര വസ്തുതകള്‍ വിവരിക്കുന്ന അമൂല്യ രചന.

    എഴുതിയത് : മുഹമ്മദ് ഉഥ്മാന്‍ - മുഹമ്മദ് ഉഥ്മാന്‍

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെ‍ന്‍റര്‍ - ഖസീം

    Source : http://www.islamhouse.com/p/364632

    Download :പൗരാണിക ചരിത്രത്തിലേക്ക്‌ ഖുറാന്‍ നല്‍കുന്ന വെളിച്ചം

  • നോമ്പ് സുപ്രധാന ഫത്വകള്‍വ്രതം അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്‍ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്‍വഹിക്കുമ്പോഴാണ് അത് സമ്പൂര്‍ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്‍റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില്‍ സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.

    എഴുതിയത് : അബ്ദുല്‍ അസീസ്‌ ബിന്‍ അബ്ദുല്ലാഹ്‌ ബിന്‍ ബാസ്‌

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പരിഭാഷകര് : അബ്ദുല്‍ റസാക്‌ ബാഖവി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/364921

    Download :നോമ്പ് സുപ്രധാന ഫത്വകള്‍നോമ്പ് സുപ്രധാന ഫത്വകള്‍

ഭാഷ

Choose സൂറ

പുസ്തകങ്ങള്

Choose tafseer

Participate

Bookmark and Share