വിശുദ്ധ ഖുര്ആന് » മലയാളം » സൂറ ഫലഖ്
മലയാളം
പുസ്തകങ്ങള്
- ശൈഖ് മുഹമ്മദ് ബ്നു അബ്ദുല് വഹ്ഹാബ്സലഫുകളുടെ കാലശേഷം മുസ്ലിം സമൂഹം പഴയ ജാഹിലിയ്യത്തിലേക്ക് വഴുതി വീഴുകയും ശിര്ക്കും അന്ധവിശ്വാസങ്ങളും മുസ്ലിം ഹൃദയങ്ങളില് പുനപതിഷ്ഠ നേടുകയും ചെയ്തപ്പോള് വിശുദ്ധ ഖുര്ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില് അത്തരം അന്ധവിശ്വസങ്ങള്ക്കെതിരെ സന്ധിയില്ല സമരം നടത്തിയ തൌഹീദിന്റെ ധ്വജവാഹകനായിരുന്നു ഇമാം മുഹമ്മദ് ബ്നു അബ്ദുല് വഹാബ്. അദ്ദേഹത്തിന്റെ പ്രബോധന ചരിത്രത്തെ കുറിച്ച ഷെയ്ഖ് ഹുസൈന് ബ്നു ഗനാം എഴുതിയ “രൌദത്തുല് അഫ്കാര് വല് അഫ്ഹാം” എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച പുസ്തകം.
എഴുതിയത് : കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : കേരളാ നദ്വത്തുല് മുജാഹിദീന്
Source : http://www.islamhouse.com/p/329078
- മൂന്നു അടിസ്ഥാന തത്വങ്ങള്-bതന്നെ സൃഷ്ടിക്കുകയും പോറ്റി വളര്ത്തുകയും ചെയ്യുന്ന രക്ഷിതാവ് ആരാണ് ? അവന് ഇഷ്ടപ്പെട്ട മതമേതാണ് ? ആ മതം പഠിപ്പിക്കാനും അതനുസരിച്ച് മാതൃക കാണിക്കാനും അവന് അയച്ച ദൂതന് ആരാണ് ?. ഒരു മുസ്ലിം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഈ മൂന്ന് വിഷയങ്ങളടെ വിശദീകരണമാണ് ഈ കൃതി.
എഴുതിയത് : മുഹമ്മദ് ബിന് അബ്ദുല് വഹ്ഹാബ്
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/339920
- ഗാനം ; സംഗീതം: ഈസ് ലാമിക വീക്ഷണത്തില്സംഗീതം ഇന്ന് ലഹരിയായേക്കാള് മാരകമായ സ്വാധീനം ചെലുത്തിയ സംഗതിയാണ്. പ്രായഭേദമെന്യെ എല്ലാവരും സംഗീതത്തിന്റെ പിടിയിലാണ്. കേള്വിക്കാരന്റെ മനസ്സില് അതുണ്ടാക്കുന്ന വിപത്ത് ചില്ലറയല്ല. ഈമാനികമായി ദുര്ബലരായ വ്യക്തികളെ പിടികൂടാനുള്ള പിശാചിന്റെ ഫലപ്രദമായ തന്ത്രമാണ് സംഗീതമെന്ന കാര്യത്തില് സംശയമില്ല സംഗീതത്തോടുള്ള ഇസ്ലാമിക കാഴ്ചപ്പാട് വിശ്വാസികള് കൃത്യമായും അറിയേണ്ടതുണ്ട്. . എന്താണ് സംഗീതത്തിന്റെ ഇസ്ലാമിക വിധി? സംഗീതം നിറഞ്ഞ ഗാനങ്ങളുടെ വിധി? പ്രമാണങ്ങളെ മുന്നില് വെച്ചു കൊണ്ടുള്ള വിശദീകരണമാണ് ഈ ചെറുകൃതിയിലൂടെ രചയിതാവ് നടത്തുന്നത്. സത്യമറിയാന് കൊതിക്കുന്നവര്ക്ക് കൃത്യമായ ഉത്തരം ഇതിലുണ്ട്.
പരിശോധകര് : മുഹമ്മദ് സിയാദ് കണ്ണൂര് - മുഹമദ് സിയാദ് കനൂര്
പരിഭാഷകര് : മുഹമ്മദ് കബീര് സലഫി
Source : http://www.islamhouse.com/p/358878
- സത്യ സന്ദേശംആദി മനുഷ്യനായ ആദം മുതല് മുഴുവന് പ്രവാചകന്മാരും ഏക ദൈവത്തില് നിന്ന് സ്വീകരിച്ചു പ്രബോധനം ചെയ്തത് ഒരൊറ്റ സന്ദേശമായിരുന്നു. അത് എന്താണെന്ന് ജനങ്ങളെ ഓര്മ്മിപ്പിക്കുവാനും ശരിയായ പാന്ഥാവിലേക്ക് അവരെ നയിക്കാനുമാണ് ഏക സത്യ ദൈവം ദൂതന്മാരെയും പ്രവാചകന്മാരെയും നിയോ ഗിച്ചത് തന്നെ. ബൈബിള് ഖുര്ആന് താരതമ്യത്തിലൂടെ പ്രസ്തുത സത്യ സന്ദേശം നമുക്കു മുമ്പില് സമര്പിക്കു കയാണ് ഈ കൃതി.
എഴുതിയത് : നാജി ഇബ്രാഹീം അര്ഫജ് - നാജി ഇബ്രാഹീം അര്ഫജ്
പരിഭാഷകര് : മുഹമ്മദ് നാസര് മദനി - മുഹമ്മദ് നാസ്വര് മദനി
Source : http://www.islamhouse.com/p/58124
- മുസ്ലിമിന്റെ രക്ഷാകവചം (ദുആകള്, ദിക്റുകള്)ആരാധനകള്, വിവാഹം, യാത്ര, ദിനചര്യകള്, വിപത്തുകള് ബാധിക്കുമ്പോള് തുടങ്ങിയ ജീവിതത്തിലെ ഓരോ സന്ദര്ഭങ്ങളിലും അല്ലാഹുവിനോട് പ്രാര്ത്ഥി ക്കാനും അവനെ പ്രകീര്ത്തിക്കാനും, ഖുര്ആനിലും സുന്ന ത്തിലും നിര്ദ്ദേശിക്കപ്പെട്ട ദിക്റുകളുടെയും ദുആകളുടെയും സമാഹാരം
എഴുതിയത് : സയീദ് ബിന് അലീ ബിന് വഹഫ് അല് കഹ്താനി
പരിഭാഷകര് : മുഹ്’യുദ്ദീന് തരിയോട്
പ്രസാധകര് : മിനിസ്റ്റ്റി ഓഫ് ഇസ്ലാമിക് അഫൈര്സ്
Source : http://www.islamhouse.com/p/1083