വിശുദ്ധ ഖുര്ആന് » മലയാളം » സൂറ ത്തീന്‍
മലയാളം
സൂറ ത്തീന്‍ - छंद संख्या 8
لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ ( 4 )
![ത്തീന്‍ - Ayaa 4](style/default/icons/mp3.png)
തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.
إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ ( 6 )
![ത്തീന്‍ - Ayaa 6](style/default/icons/mp3.png)
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ടായിരിക്കും.
പുസ്തകങ്ങള്
- എന്തു കൊണ്ട് ഇസ്ലാം?പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്ക്കിനടയില് വിഭിന്നമാണ്. വിശുദ്ധ ഖുര്ആളനാണ് യഥാര്‍ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്. കേവലം ഒരു ശക്തിയോ, നിര്ഗുിണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്‍ ആര്യധ്യനുമാണ് അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്‍ നല്കുിന്ന കനപ്പെട്ട കൃതിയാണ് നിങ്ങള്‍ വായിക്കാനിരിക്കുന്നത്. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്‍ക്കു മുഴുവന്‍ ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്‍ നിങ്ങള്ക്കുന കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില്‍ സംശയമില്ല.
എഴുതിയത് : അബ്ദുല്‍ റഹ്മാന് അല്‍-ശീഹ
പരിഭാഷകര് : മുഹമ്മദ് കുട്ടി കടന്നമണ്ണ
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
Source : http://www.islamhouse.com/p/350669
- ഫോണിങ്ങിലെ മര്യാദകള്ഫോണ് ഇന്നൊരു നിത്യോപയോഗ വസ്തുവായി മാറിയിന്ട്ടുണ്ട്. പക്ഷേ, അധികപേരും ഫോണുപയോഗിക്കുന്നതിലെ മാന്യമായ മര്യാദകളെകുറിച്ച് ബോധവാന്മാരല്ല. അറിഞ്ഞു കൊണ്ടോ അറിയാതെയോ പലതരത്തിലുള്ള പ്രയാസങ്ങളും അതുമുഖേന മറ്റുള്ളവര്ക്കുണ്ടാകുന്നു. ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് ശല്യവും ഉപദ്രവവും ആയിക്കൂടാ. അവന്റെ ആദര്ശവും സംസ്കാരവും ഇത്തരം വ്യക്തി ബന്ധങ്ങളിലും ഇടപാടുകളിലും പ്രകടമാകണം. ഫോണ് എന്ന അനുഗ്രഹം എങ്ങി നെ മാന്യമായി ഉപയോഗിക്കാം എന്നു പ്രതിപാദിക്കുന്ന ഒരു ചെറുകൃതി.
എഴുതിയത് : ഷമീര് മദീനി
പരിശോധകര് : അബ്ദുറസാക് സ്വലാഹി
Source : http://www.islamhouse.com/p/383862
- വ്രതാനുഷ്ഠാനവും ഫിത്‘ര് സകാത്തുംവിശുദ്ധ റമദാനിലെ നോന്പ് ഇസ്ലാമിലെ റുക്നുകളില് സുപ്രധാനമായ ഒന്നാണ്. നോന്പിനെ സംബന്ധിച്ചും, അതിന്റെ വിധികള്, സുന്നത്തുകള്, ശ്രേഷ്ഠതകള് എന്നിവയെ സംബന്ധിച്ചും സാധാരണക്കാര്ക്ക് മനസ്സിലാകും വിധം വിരചിതമായ ഒന്നാണ് ഈ ക്ര്‘തി. സകാത്തുല് ഫിത്റിന്റെ മതപരമായ നിയമം, അതിന്റെ വിധികള് എന്നിവയും ഇതില്‍ വിവരിക്കപ്പെടുന്നു.
എഴുതിയത് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ്
പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
Source : http://www.islamhouse.com/p/320140
- നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം)യുടെ വിവാഹങ്ങള്‍, വസ്തുതയെന്ത് ??ഇസ്ലാമിനെ സംബന്ധിച്ച് തെറ്റുധാരണയുണ്ടാക്കുവാന്‍ ശത്രുക്കള്‍ ഉപയോഗപ്പെടുത്തുന്ന അതിപ്രധാനമായ ഒരു വിഷയമാണ് അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സല്ലല്ലാഹു അലൈഹിവസല്ലം)യുടെ വിവാഹങ്ങള്‍. അതിന്റെ സത്യാവസ്ഥയും ഓരോ വിവാഹത്തിന്നും പിന്നിലെ പ്രബോധനപരവും ഇസ്ലാമിനു ശക്തിപകരുന്നതുമായ ലക്ഷ്യങ്ങള്‍ വിശദമായി വിലയിരുത്തുന്നു ഈ കൃതിയില്‍
പരിശോധകര് : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
Source : http://www.islamhouse.com/p/190567
- ദഅ്വത്ത് ,പ്രാധാന്യവും പ്രയോഗവുംഎന്താണ് ദഅ്വത്തെന്നും ആരാണ് ദഅ്വത്ത് ചെയ്യേണ്ടതെന്നും എങ്ങിനെയാണത് നിര്വ്വഹിക്കേണ്ടതെന്നും പ്രമാണങ്ങളുടെ വെളിച്ചത്തില് പരിശോധിക്കപ്പെടുന്നു. ദഅ് വാ പ്രവര്ത്തനങ്ങളെ മരവിപ്പിക്കാന് ശ്രമിക്കുന്നവരുടെ വാധമുഖങ്ങള്ക്ക് പ്രമാണബദ്ധമായ മറുപടി
എഴുതിയത് : ഷമീര് മദീനി
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/177670