വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » എന്തു കൊണ്ട് ഇസ്ലാം?
എന്തു കൊണ്ട് ഇസ്ലാം?
പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്ക്കിനടയില് വിഭിന്നമാണ്. വിശുദ്ധ ഖുര്ആളനാണ് യഥാര്ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്. കേവലം ഒരു ശക്തിയോ, നിര്ഗുിണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല് ആര്യധ്യനുമാണ് അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള് നല്കുിന്ന കനപ്പെട്ട കൃതിയാണ് നിങ്ങള് വായിക്കാനിരിക്കുന്നത്. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്ക്കു മുഴുവന് ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില് നിങ്ങള്ക്കുന കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില് സംശയമില്ല.എഴുതിയത് : അബ്ദുല് റഹ്മാന് അല്-ശീഹ
പരിഭാഷകര് : മുഹമ്മദ് കുട്ടി കടന്നമണ്ണ
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/350669
പുസ്തകങ്ങള്
- സെപ്തംബര് 11, ഇസ്ലാമിനു പറയാനുള്ളത്സെപ്റ്റംബര് 11 നുശേഷം ഇസ്ലാമിനെയും മുസ്ലിംകളെയും തമസ്കരിക്കുവാന് വേണ്ടി മീഡിയ നടത്തു പരാക്രമങ്ങള്ക്കു നടുവില് ഇസ്ലാമി ന്റെ യഥാര്ത്ഥ ചിത്രം വ്യക്തമാക്കുന്നതിന്നും തെ റ്റിദ്ധാരണകള് നീക്കുതിനുംവേണ്ടി അബുല് ഹസന് മാലിക് അല് അഖ്ദര് ക്രോഡീകരിച്ച ഏതാനും ലേഖനങ്ങളുടെ മലയാളഭാഷാന്തരമാണിത്. വഹാബിസം ,സലഫിയ്യയും ഭീകരവാദവും ,സലഫിയ്യയും ജിഹാദും, ബിന്ലാദനെക്കുറിച്ച പണ്ഡിത പ്രസ്താവനകള് , താലിബാനും സലഫിയ്യയും മുതലായവ വിശദീകരിക്കുന്നു.
പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/383860
- മൂന്നു അടിസ്ഥാന തത്വങ്ങള്-bതന്നെ സൃഷ്ടിക്കുകയും പോറ്റി വളര്ത്തുകയും ചെയ്യുന്ന രക്ഷിതാവ് ആരാണ് ? അവന് ഇഷ്ടപ്പെട്ട മതമേതാണ് ? ആ മതം പഠിപ്പിക്കാനും അതനുസരിച്ച് മാതൃക കാണിക്കാനും അവന് അയച്ച ദൂതന് ആരാണ് ?. ഒരു മുസ്ലിം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഈ മൂന്ന് വിഷയങ്ങളടെ വിശദീകരണമാണ് ഈ കൃതി.
എഴുതിയത് : മുഹമ്മദ് ബിന് അബ്ദുല് വഹ്ഹാബ്
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/339920
- ആഗ്രഹ സഫലീകരണംആഗ്രഹങ്ങള് മനുഷ്യന്റെ പ്രകൃതിപരമായ സവിശേഷതയാണ്. പ്രയാസങ്ങളുടെയും ഭയപ്പാടുകളുടെയും സന്ദര്ഭങ്ങളില് തങ്ങളുടെ മാത്രം കഴിവുകള് കൊണ്ട് അവയെ നേരിടാന് കഴിയില്ല എന്ന് മനസ്സിലാവുമ്പോള് മനുഷ്യന് അഭൌതിക ശക്തികളെ ആശ്രയിക്കുന്നു. ലോകത്തിനു മാര്ഗദര്ശനം നല്കുന്നതിന് വേണ്ടി ദൈവം അയച്ച പ്രവാചക ശിരോമണികള് ഇത്തരം സന്ദര്ഭങ്ങളെ എങ്ങനെയാണ് നേരിട്ടത് എന്ന് വിശദീകരിക്കുന്ന പുസ്തകം. സമൂഹത്തില് പ്രചരിക്കപ്പെട്ട അന്ധവിശ്വാസങ്ങളെ കുറിച്ചും യഥാര്ത്ഥ ദൈവമല്ലാത്ത മനുഷ്യര് പൂജിക്കുകയും തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആരാധ്യന്മാരുടെ കഴിവുകേടുകളെ കുറിച്ചും അത്തരം പ്രവൃത്തികളുടെ നിരര്ത്ഥകതയെ കുറിച്ചും ഈ പുസ്തകത്തില് പ്രതിപാദിക്കുന്നു.
പരിശോധകര് : മുഹമ്മദ് കുട്ടി അബൂബക്കര്
പ്രസാധകര് : കേരളാ നദ്വത്തുല് മുജാഹിദീന്
Source : http://www.islamhouse.com/p/329072
- നോമ്പ് - ചോദ്യങ്ങള്, ഉത്തരങ്ങള്റമദാന് മാസത്തിലെ നോമ്പിനെയും അനുബന്ധ കര്മ്മാനുഷ്ടാനങ്ങളെയും കുറിച്ചുള്ള നിരവധി സംശയങ്ങള്ക്ക് പ്രമാണങ്ങളുടെ വെളിച്ചത്തിലുള്ള മറുപടി
എഴുതിയത് : പ്രൊഫ: മുഹമ്മദ് മോങ്ങം
പരിശോധകര് : അബ്ദുറസാക് സ്വലാഹി
Source : http://www.islamhouse.com/p/177668
- ഇരുളും വെളിച്ചവും(സുന്നത്തും ബിദ്അത്തും)വിശുദ്ധ ഖുര്ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില് സുന്നത്ത് എന്താണെന്നും ബിദ്അത്ത് എന്താണെന്നും പഠനവിധേയമാക്കുന്നു. സമൂഹത്തില് കാലാന്തരത്തില് ഉണ്ടായിട്ടുള്ള അന്ധവിശ്വാസങ്ങളുടെ വ്യര്ഥതയെ വിശദമായി പ്രതിപാദിക്കുന്ന കൃതി.
എഴുതിയത് : സയീദ് ബിന് അലീ ബിന് വഹഫ് അല് കഹ്താനി
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : അബ്ദുല് ലതീഫ് സുല്ലമി
പ്രസാധകര് : ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര്, സുലൈ, റിയാദ്, സൗദി അറേബ്യ
Source : http://www.islamhouse.com/p/2357