• അത്തൗഹീദ്‌

    ഇസ്ലാമിന്റെ അടിസ്ഥാന ആദര്ശതമായ തൗഹീദീ ആശയത്തെ പ്രമാണങ്ങള്‍ കൊണ്ട്‌ വിശദീകരിക്കുന്ന ലളിത ഗ്രന്ഥമാണ്‌ ഇത്‌. പ്രവാചകന്മാര്‍ മുഴുവനും പ്രബോധനം ചെയ്ത ലാ ഇലാഹ ഇല്ലല്ലാഹ്‌ എന്ന വിശുദ്ധ വാക്യത്തിന്റെ താത്പര്യവും ശിര്ക്കി നെ സംബന്ധിച്ച കൃത്യമായ അറിവും ഈ കൃതി നമുക്ക്‌ നല്കു്ന്നുണ്ട്‌. ഏകദൈവാരാധകരായ മുസ്ലിംകളില്‍ ശിര്ക്ക് ‌ കടന്നു വരാതിരിക്കാനുള്ള വഴികളും, മുന്കിരുതലുകളും ഖുര്ആരനിന്റേയും സുന്നത്തിന്റേയും പൂര്വകസൂരികളായ പണ്ഡിതരുടെ ഉദ്ധരണികളിലൂടേയും വ്യക്തമാക്കുന്ന ഗ്രന്ഥവും കൂടിയാണ്‌ ഇത്‌. ഓരോ മുസ്ലിമും വായിച്ചിരിക്കേണ്ട ഈ കൃതി തൗഹീദ്‌, ശിര്ക്ക് ‌ സംബന്ധമായ വിഷയങ്ങളില്‍ കൃത്യമായ അവബോധം നല്കും് എന്ന്‌ തീര്ച്ച്യായും പ്രതീക്ഷിക്കാം.

    പരിശോധകര് : ഉദിനൂര്‍ മുഹമ്മദ്‌ കുഞ്ഞി

    Source : http://www.islamhouse.com/p/314501

    Download :അത്തൗഹീദ്‌

പുസ്തകങ്ങള്

  • മനുഷ്യ ശരീരം ഒരു അത്ഭുത സൃഷ്ടിഭ്രൂണാവസ്ഥ മുതല്‍ മനുഷ്യശരീരത്തിലെ ഒരോ അവയവത്തിന്‍റെ ഘടനയും വ്യവസ്ഥകളും അത്ഭുതകരമായ സംവിധാനവും വിശധമാക്കുന്നു. ഖുര്‍ആനില്‍ തദ്‌ വിശയകമായി വന്ന വചനങ്ങളുടെ അപഗ്രഥനം. മനുഷ്യ ശരീരത്തിന്‍റെ ഘടനയെയും ധര്‍മ്മങ്ങളെയും അടുത്തറിയാന്‍ ഏറ്റവും സഹായകമായ കൃതി

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/2354

    Download :മനുഷ്യ ശരീരം ഒരു അത്ഭുത സൃഷ്ടി

  • അല്ലാഹുവിനെ അറിയുകഅല്ലാഹുവിന്‍റെ നാമഗുണവിശേഷണങ്ങള്‍ , ആരാധ്യന്‍ അല്ലാഹു മാത്രം. എന്ത്‌ കൊണ്ട്‌? തൗഹീദിന്‍റെ ജീവിത ദര്‍ശനം, പ്രവാചകന്‍മാരുടെ സന്ദേശം, എന്നിവ പ്രമാണാതിഷ്ടിതമായി വിശദീകരിക്കുന്ന അഞ്ചോളം പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ട മലയാളത്തിലെ പ്രഥമ രചന.

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : ഡോ: മുഹമ്മദ്‌ അശ്‌റഫ്‌ മലൈബാരി

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/56273

    Download :അല്ലാഹുവിനെ അറിയുക

  • ശാന്തി ദൂത്‌ഇസ്ലാമിക പാഠങ്ങളെ സംബന്ധിച്ചും അതിന്റെ സവിശേഷതകളെ സംബന്ധിച്ചും വ്യക്തമാക്കുന്ന കൃതിയാണ്‌ ഇത്‌. വലുപ്പം കൊണ്ട്‌ ചെറുതാണെങ്കിലും പ്രയോജനം കൊണ്ട്‌ മികച്ചതാണ്‌ ഈ കൃതി. ആരാണ്‌ സ്രഷ്ടാവ്‌, ആരാണ്‌ സാക്ഷാല്‍ ആരാധ്യന്‍, മനുഷ്യ ജീവിതത്തിന്റെ ദൗത്യവും ലക്ഷ്യവുമെന്ത്‌ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ ഇതില്‍ വിശദീകരിക്കപ്പെടുന്നുണ്ട്‌. ശൈലീ സരളതകൊണ്ട്‌ സമ്പന്നമാണ്‌ ഈ ലഘു ഗ്രന്ഥം. അല്ലാഹു നമുക്കിതിനെ ഉപകാരപ്രദമാക്കിത്തീര്‍ക്കട്ടെ.'

    എഴുതിയത് : മുഹ്’യുദ്ദീന്‍ തരിയോട്

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : ഫൊറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍ - ഒനൈസ

    Source : http://www.islamhouse.com/p/329080

    Download :ശാന്തി ദൂത്‌

  • ക്രൈസ്തവ ദൈവ സങ്കല്‍പം ഒരു മിഥ്യഎല്ലാ പ്രവാചകന്മാരും കണിശമായ ഏകദൈവ സിദ്ധാന്തമാണ് പ്രബോധനം ചെയ്തത്‌. എന്നാല്‍ ഏകദൈവത്തില്‍ മൂന്ന് ആളത്വങ്ങളുണ്ടെന്ന്‍ സമര്‍ത്ഥിക്കാന്‍ വേണ്ടി ക്രൈസ്തവ പണ്ഡിതന്മാര്‍ നടത്തുന്ന ശ്രമങ്ങളെ ഗ്രന്ഥകാരന്‍ ബൈബിള്‍ വചനങ്ങള്‍ കൊണ്ട്‌ തന്നെ ഖണ്ഡിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്‍പത്തെ പഠന വിധേയമാക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുന്ന ഒരു അമൂല്യ കൃതി.

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : കോഓപ്പറേറ്റീവ് ഓഫീസ് ഫോര്‍ കാള്‍ ആന്‍റ് ഗൈഡന്‍സ്-റൌള http://www.islamreligion.com

    Source : http://www.islamhouse.com/p/354862

    Download :ക്രൈസ്തവ ദൈവ സങ്കല്‍പം ഒരു മിഥ്യ

  • ബൈബിളിന്‍റെ ദൈവീകതകേരളത്തില്‍ പെരുമ്പാവൂരില്‍ നടന്ന ശ്രദ്ധേയമായ ക്രിസ്ത്യന്‍ മുസ്‌ലിം സംവാദം ഗ്രന്ഥരൂപത്തില്‍, എം.എം. അക്ബറിന്‍റെ അനുബന്ധത്തോടെ

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : ഉസ്മാന്‍ പാലക്കാഴി

    പ്രസാധകര് : ദഅ്‌വ ബുക്സ്‌

    Source : http://www.islamhouse.com/p/52889

    Download :ബൈബിളിന്‍റെ ദൈവീകത

ഭാഷ

Choose സൂറ

Choose tafseer

Participate

Bookmark and Share