വിശുദ്ധ ഖുര്‍ആന്‍ » മലയാളം » പുസ്തകങ്ങള്‍ » കൂടിക്കാഴ്ച്ച
കൂടിക്കാഴ്ച്ച
ഇസ്ലാമിനെതിരെ വിമര്‍ശകര്‍ ഉന്നയിക്കുന്ന വിഷയങ്ങളെ കുറിച്ച് പ്രഗല്ഭ പണ്ഡിതന് ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെട്ട കൃതി. സൃഷ്ടാവും സൃഷ്ടികളും, ഇസ്ലാമും യുക്തിവാദവും, ഇസ്ലാമും വിമര്‍ശനങ്ങളും, ഇസ്ലാമിക പ്രബോധനം തുടങ്ങിയ വിഷയങ്ങളെ അപഗ്രഥിക്കുന്നു.എഴുതിയത് : അബ്ദുല്‍ ഹമീദ് മദനി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/329076
പുസ്തകങ്ങള്‍
- പ്രായശ്ചിത്തങ്ങള്‍ (അഹ്കാമുല്‍ കഫ്ഫാറാത്ത്)വിശ്വാസികളില്‍ സംഭവിക്കാവുന്ന പിഴവുകള്‍ക്ക് പരിഹാരമായി അല്ലാഹു അവര്‍ക്ക് കനിഞ്ഞരുളിയതാണ് പ്രായശ്ചിത്തം. അതുമുഖേന അവന്റെ പിഴവുകള്‍ മായ്ച് ആത്മാവിനെ ശുദ്ധിയാക്കി സംസ്കരിച്ചെടുക്കുന്നു. ഇസ്ലാമില്‍ പ്രായശ്ചിത്തങ്ങള്‍ നിര്ബ്ബവന്ധമാവുന്ന അവസ്ഥകളെക്കുറിച്ചും ഓരോ അവസ്ഥകളിലും എന്തൊക്കെ പ്രായശ്ചിത്തങ്ങളാണു നിര്ബ്ബ്ന്ധമാവുന്നതെന്നും വിശദമാക്കുന്ന പുസ്തകം.
എഴുതിയത് : ഹംസ ജമാലി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
Source : http://www.islamhouse.com/p/269418
- വിശ്വാസവും ആത്മശാന്തിയുംഅശാന്തി നിറഞ്ഞ ജീവിതത്തിന് സുഖമോ സംതൃപ്തിയോ ഉണ്ടാവുകയില്ല. മനുഷ്യ ജീവിതത്തിന്ന് കൈമോശം വന്ന ഈ അമൂല്യ നിധി എങ്ങിനെ കരസ്ഥമാക്കും? മനസ്സമാധാനത്തിന്ന് വേണ്ടി അലഞ്ഞു തിരിയുന്ന മാനവര്‍ക്കുള്ള വഴികാട്ടിയാണ് ഈ പുസ്തകം
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പ്രസാധകര് : ദാറു വറഖാത്തുല്‍ ഇല്മിയ്യ- പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ്
Source : http://www.islamhouse.com/p/354870
- ക്രൈസ്തവ ദൈവ സങ്കല്പം ഒരു മിഥ്യഎല്ലാ പ്രവാചകന്മാരും കണിശമായ ഏകദൈവ സിദ്ധാന്തമാണ് പ്രബോധനം ചെയ്തത്. എന്നാല്‍ ഏകദൈവത്തില്‍ മൂന്ന് ആളത്വങ്ങളുണ്ടെന്ന്‍ സമര്‍ത്ഥിക്കാന്‍ വേണ്ടി ക്രൈസ്തവ പണ്ഡിതന്മാര് നടത്തുന്ന ശ്രമങ്ങളെ ഗ്രന്ഥകാരന് ബൈബിള്‍ വചനങ്ങള്‍ കൊണ്ട് തന്നെ ഖണ്ഡിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്പത്തെ പഠന വിധേയമാക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുന്ന ഒരു അമൂല്യ കൃതി.
എഴുതിയത് : എം.മുഹമ്മദ് അക്ബര്‍
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പ്രസാധകര് : കോഓപ്പറേറ്റീവ് ഓഫീസ് ഫോര്‍ കാള്‍ ആന്റ് ഗൈഡന്‍സ്-റൌള http://www.islamreligion.com
Source : http://www.islamhouse.com/p/354862
- വ്രതാനുഷ്ഠാനം ചില പ്രശ്നങ്ങള്‍നോമ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് അവയുടെ വിധികള്‍ വ്യക്തമാക്കുന്നു.
എഴുതിയത് : മുഹമ്മദ് കുട്ടി അബൂബക്കര്‍
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ - രിയാദ് ഇന്‍ഡ്യന്‍ ഇസ്ലാഹി സെന്റര്‍
Source : http://www.islamhouse.com/p/56832
- കിതാബുത്തൗഹീദ്വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍ ഇസ്ലാമിലെ ഏകദൈവ വിശ്വാസത്തെ അപഗ്രഥന വിധേയമാക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം. മുസ്ലിം ലോകത്ത് വ്യാപകമായി കണ്ടു വരുന്ന ശിര്‍ക്കന്‍ വിശ്വാസങ്ങളേയും കര്‍മ്മങ്ങളെയും വ്യക്തമായും പ്രാമാണികമായും ഈ ഗ്രന്ഥത്തിലൂടെ വിശകലനം ചെയ്യുന്നു.
എഴുതിയത് : മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്
പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി
പരിഭാഷകര് : അബ്ദുല്‍ ജബ്ബാര്‍ മദീനി
Source : http://www.islamhouse.com/p/193215