വിശുദ്ധ ഖുര്‍ആന്‍ » മലയാളം » പുസ്തകങ്ങള്‍ » ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളും
ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളും
മുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്. അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാത്തതു കൊണ്ട് സംഭവിക്കുന്ന അബദ്ധമാണിത്. മുസ്ലിംകള് ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത സംഗതിയാണത്. ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച് കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില്‍ നമുക്ക് ഉള്‍കാഴ്ച നല്‍കും എന്നതില്‍ സംശയമില്ല.എഴുതിയത് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
Source : http://www.islamhouse.com/p/334047
പുസ്തകങ്ങള്‍
- അഖീദഃ അല്‍-തൗഹീദ്(മുസ്ലിം നാമധാരികളില്‍) ഇന്ന് ദൈവനിഷേധം (കുഫ്ര്), സൂഫിസം, സന്യാസം, ഖബറാരാധന, വിഗ്രഹാരാധന, പ്രവാചക സുന്നത്തിനെതിരെയുള്ള ബിദ്ഈ (പുത്തനാചാര) വിശ്വാസം തുടങ്ങി ധാരാളം പിഴച്ച വാദങ്ങളും, വിശ്വാസങ്ങളും നാള്‍ക്കു നാള് വര്ദ്ധിടച്ചുവരികയാണ്. തൗഹീദിലെ വിശ്വാസം ശുദ്ധമാകുന്നതിലൂടെ മാത്രമെ അല്ലാഹു നമ്മുടെ സല്ക്ക്ര്മ്മ ങ്ങള് സ്വീകരിക്കുകയുള്ളൂ. കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമായിരിക്കാന് അനിവാര്യമായ പരലോക മോക്ഷം നേടുവാനും ആഗ്രഹിക്കുന്നവര്‍ നിര്ബ്ബകന്ധമായും അറിഞ്ഞിരിക്കേണ്ട തൗഹീദിലെ വിശ്വാസകാര്യങ്ങള്‍ വിശദീകരിക്കുന്ന ഗ്രന്ഥം
എഴുതിയത് : സ്വാലിഹ് ഇബ്നു ഫൗസാന്‍ അല്‍ ഫൗസാന്‍
പരിശോധകര് : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
പരിഭാഷകര് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
Source : http://www.islamhouse.com/p/219277
- അഹ്ലു സ്സുന്നത്തി വല്‍ ജമാഅ:അല്ലാഹുവിന്റെ ഏകത്വത്തേയും, അവന്റെ നാമവിശേഷണങ്ങളേയും, മലക്കുകളേയും, വേദഗ്രന്ഥങ്ങളേയും പ്രവാചകന്മാലരേയും, അന്ത്യനാളിനേയും, നന്മയും തിന്മയുമടങ്ങുന്ന വിധിയേയും സംബന്ധിച്ചുള്ള അഹ്ലു സ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസം പൂര്ണ്ണഹമായും ഉള്ക്കൊിണ്ടിട്ടുള്ള സരളമായ കൃതിയാണ് ഇത്. ഒരു സത്യവിശ്വാസി നിര്ബുന്ധമായും മനസ്സിലാക്കിയിരിക്കേണ്ട വിശ്വാസപരമായ എല്ലാ വിഷയങ്ങളും ഇതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസപരമായി മുഅ്മിനിന്ന് ഉണ്ടായിത്തീരുന്ന നേട്ടങ്ങളെ സംബന്ധിച്ചും ഈ കൃതി സംസാരിക്കുന്നു.
എഴുതിയത് : മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : അബ്ദുല്‍ ലതീഫ് സുല്ലമി
Source : http://www.islamhouse.com/p/313790
- ശാന്തി ദൂത്ഇസ്ലാമിക പാഠങ്ങളെ സംബന്ധിച്ചും അതിന്റെ സവിശേഷതകളെ സംബന്ധിച്ചും വ്യക്തമാക്കുന്ന കൃതിയാണ് ഇത്. വലുപ്പം കൊണ്ട് ചെറുതാണെങ്കിലും പ്രയോജനം കൊണ്ട് മികച്ചതാണ് ഈ കൃതി. ആരാണ് സ്രഷ്ടാവ്, ആരാണ് സാക്ഷാല്‍ ആരാധ്യന്‍, മനുഷ്യ ജീവിതത്തിന്റെ ദൗത്യവും ലക്ഷ്യവുമെന്ത് തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ ഇതില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. ശൈലീ സരളതകൊണ്ട് സമ്പന്നമാണ് ഈ ലഘു ഗ്രന്ഥം. അല്ലാഹു നമുക്കിതിനെ ഉപകാരപ്രദമാക്കിത്തീര്‍ക്കട്ടെ.'
എഴുതിയത് : മുഹ്’യുദ്ദീന്‍ തരിയോട്
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : ഫൊറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - ഒനൈസ
Source : http://www.islamhouse.com/p/329080
- സ്നേഹപൂര്‍വ്വം മമ്മിക്ക്ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്‍ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്‍വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള്‍ ബൈബിളില്‍ നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്‍ത്രി ഇതില്‍ കൃത്യമായി സമര്‍ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി.
പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി
Source : http://www.islamhouse.com/p/358876
- നോമ്പ് സുപ്രധാന ഫത്വകള്‍വ്രതം അല്ലാഹു വിശ്വാസികള്‍ക്ക് നല്കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്‍ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്‍വഹിക്കുമ്പോഴാണ് അത് സമ്പൂര്‍ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില്‍ സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.
എഴുതിയത് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ്
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : അബ്ദുല്‍ റസാക് ബാഖവി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
Source : http://www.islamhouse.com/p/364921












