വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » സ്നേഹപൂര്വ്വം മമ്മിക്ക്
സ്നേഹപൂര്വ്വം മമ്മിക്ക്
ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള് ബൈബിളില് നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്ത്രി ഇതില് കൃത്യമായി സമര്ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന് സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി.പരിശോധകര് : മുഹമ്മദ് കബീര് സലഫി
Source : http://www.islamhouse.com/p/358876
പുസ്തകങ്ങള്
- ഏക ദൈവ വിശ്വാസം രണ്ടു സാക്ഷ്യ വാക്യങ്ങളുടെ അര്ത്ഥം, ആരാധനയില് ശ്രദ്ധിക്കേണ്ട ഘടകങ്ങള്തൗഹീദ്, രണ്ട് ശഹാദത്ത് കലിമ, നമസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള ഒരു എത്തി നോട്ടം.
എഴുതിയത് : മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന്
പരിശോധകര് : അബ്ദുറസാക് സ്വലാഹി
Source : http://www.islamhouse.com/p/354868
- അല്ലാഹുവിനെ ഏകനാക്കുകതൗഹീദ്, ശിര്ക്ക്, തൗഹീദിന്റെ ഇനങ്ങള്, ആരാധനകളുടെ ഇനങ്ങള് തുടങ്ങി ഒരു മുസ്ലിം നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള് വളരെ ലളിതമായി പ്രതിപാദിക്കുന്ന കൃതി.
എഴുതിയത് : സുലൈമാന് നദ്’വി - സുലൈമാന് നദ്,വി
പരിശോധകര് : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി
പ്രസാധകര് : കോഓപ്പറേറ്റീവ് ഓഫീസ് ഫോര് കാള് ആന്റ് ഗൈഡന്സ്-മക്ക
Source : http://www.islamhouse.com/p/354854
- 'അല്ലാഹുവിന്നായി ചരിത്രത്തിന്നായി'ഇസ്ലാമിനേയും അഹ്'ലുസ്സുന്നത്തിനേയും വികൃതമാക്കാനുള്ള ശീഈ പരിശ്രമങ്ങളുടെ നിഗൂഢ മുഖം ശിയാക്കളുടെ പ്രമാണങ്ങളനുസരിച്ച് കൊണ്ട് തന്നെ അനാവരണം ചെയ്യാന് ഗ്രന്ഥകര്ത്താവ് ശ്രദ്ധിച്ചിട്ടുണ്ട്. ശീഈ കൃതികളിലെ വിശ്വാസ വൈകൃതങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളിലെ നിര്ണായക സന്ദര്ഭങ്ങളിലൂടെയും കടന്നുപോകുന്ന മൂസവി വായനക്കാരോട് നേരിട്ട് സംസാരിക്കുന്ന ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. തന്റെ സഹപാഠികളും സഹപ്രവര്ത്തകനുമായിരുന്ന ശീഈ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെയാണ് ഈ രചനയെന്ന് വ്യക്തമാകും. യഥാര്ത്ഥത്തില് ഇമാമുമാരായി ശിയാക്കള് പരിചയപ്പെടുത്തുന്നവര് അവരിലേക്ക് ചാര്ത്തപ്പെട്ട നികൃഷ്ടമായ വിശ്വാസാചാരങ്ങളില് നിന്ന് പരിശുദ്ധരാണെന്ന് തെളിയിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.
എഴുതിയത് : ഹുസൈന് അല് മൂസവീ
Source : http://www.islamhouse.com/p/190565
- അല്ലാഹുവിനെ അറിയുകഅല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങള് , ആരാധ്യന് അല്ലാഹു മാത്രം. എന്ത് കൊണ്ട്? തൗഹീദിന്റെ ജീവിത ദര്ശനം, പ്രവാചകന്മാരുടെ സന്ദേശം, എന്നിവ പ്രമാണാതിഷ്ടിതമായി വിശദീകരിക്കുന്ന അഞ്ചോളം പതിപ്പുകള് പ്രസിദ്ധീകരിക്കപ്പെട്ട മലയാളത്തിലെ പ്രഥമ രചന.
എഴുതിയത് : എം.മുഹമ്മദ് അക്ബര്
പരിശോധകര് : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/56273
- ഹജ്ജ് - ഒരു പഠനംവിശുദ്ധ നഗരമായ മക്കയിലേക്കുള്ള ഹജ്ജ് യാത്ര തീരുമാനിച്ചത് മുതല് കുടുംബത്തിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുന്നത് വരെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള പഠനം
പരിശോധകര് : മുഹമ്മദ് കബീര് സലഫി
പരിഭാഷകര് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പ്രസാധകര് : ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - ജുബൈല്
Source : http://www.islamhouse.com/p/63248












